കുട്ടനാട്ടിലെ യുഡിഎഫ് വിമതന്‍ സജി ജോസഫ് പത്രിക പിന്‍വലിച്ചു, മനംമാറ്റം കെ സി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന്

Published : Mar 26, 2026, 04:23 PM IST
UDF

Synopsis

കുട്ടനാട് മണ്ഡലത്തിലെ യുഡിഎഫ് വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ്  പത്രിക പിന്‍വലിച്ചു. കെ സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. സമാനമായ രീതിയില്‍ പുനലൂരിലെ വിമത സ്ഥാനാര്‍ത്ഥിയും വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് പത്രിക പിന്‍വലിച്ചിരുന്നു.

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില്‍ യുഡിഎഫിന് തലവേദനയായി മാറിയ വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് പത്രിക പിന്‍വലിച്ചു. കഴിഞ്ഞ ദിവസം കെ സി വേണുഗോപാല്‍ സജി ജോസഫവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ നടപടി.പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമായി മാറുന്ന ഒരു പ്രവൃത്തിയിലേക്കും പോകരുതെന്നും യു ഡി എഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സജി ജോസഫിനോട് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സജി ജോസഫുമായി തുടര്‍ന്ന് സംസാരിക്കുന്നതിന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുനലൂരിലെ വിമത സ്ഥാനാര്‍ഥി എസ് ഇ സഞ്ജയ്ഖാനും സമാനമായ രീതിയില്‍ വിമത സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. വെകാരികമായ നിമിഷങ്ങള്‍ക്കിടെ, കെ സി വേണുഗോപാല്‍ ഇടപെട്ടായിരുന്നു ഈ നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ, സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി
ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കാൻ ഇസ്രോ, ഓഗസ്റ്റ് 23 ന് വിപുലമായ പരിപാടികൾ; വിഎസ്എസ്‍സിയിൽ 21 ന് 'ഓപ്പൺ ഹൗസും' റോക്കറ്റ് വിക്ഷേപണവും