
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചത് 49 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. 49 പേരാണ് മരിച്ചതെന്നും ഇതില്‍ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ടെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു. തിരിച്ചറിയാത്തയാള്‍ ഇന്ത്യക്കാരനാണെന്നും ബിഹാര്‍ സ്വദേശിയാണെന്നുമാണ് സംശയിക്കുന്നത്. ഇയാളെ തിരിച്ചറിയാൻ ഡിഎന്‍എ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധന ഫലം വന്നശേഷമെ ആരാണെന്ന് സ്ഥിരീകരിക്കാനാകു.
അതേസമയം, ഇന്ത്യക്കാരുടെ 45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ട്. തമിൽനാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്. രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയിൽ 31 മൃതദേഹങ്ങളാണ് ഇറക്കുമെന്നാണ് വിവരം. 23 മലയാളികളുടേയും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്.
കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.
തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പുലർച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയതെന്നും കൃത്യം അഞ്ചുമിനിട്ടിൽ കുതിച്ചെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും കുവൈത്ത് ഫയർ റെസ്ക്യൂ വിഭാഗം അറിയിച്ചു. അപകട സ്ഥലത്തെത്തി പത്തു മിനിറ്റ് കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. എന്നിട്ടും കെട്ടിടത്തിലുണ്ടായിരുന്ന 45 പേരെയും ജീവനറ്റ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റിരുന്ന നാല് പേർ ആശുപത്രിയിൽ എത്തിച്ച ഉടൻ മരണപ്പെടുകയും ചെയ്തു.
സണ്ണി ലിയോണിന്റെ പരിപാടി; നടന്നില്ലെങ്കിൽ ലക്ഷങ്ങൾ ബാധ്യതയെന്ന് യൂണിയൻ, വിലക്ക് നീക്കണമെന്ന് ആവശ്യം
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam