വെള്ളം ഒഴുകി വിടാന്‍ തോടുകള്‍ ഇല്ലാത്തത് വെള്ളപ്പൊക്കം രൂക്ഷമാക്കുന്നുവെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 25, 2019, 12:30 PM IST
Highlights

ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തി അവിടെയുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി 

കൊച്ചി: സംസ്ഥാനത്തിന്‍റെ സാമ്പത്തിക ശേഷി അനുസരിച്ച് ദുരിതബാധിതർക്ക് സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെയ്തിറങ്ങുന്ന വെള്ളം  ഒഴുകി പോകാൻ തോടുകൾ ഇല്ലാതായതാണ് കേരളം ഇപ്പോൾ നേരിടുന്ന വെള്ളപ്പൊക്കത്തിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. അവിടങ്ങളിൽ താമസിക്കുന്ന ആളുകളെ മാറ്റിപാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദേഹം  കൊച്ചിയിൽ പറഞ്ഞു. വല്ലാർപാടത്ത് പ്രളയ ബാധിതർക്കായി ഡിപി വേൾഡ് നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

click me!