കൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിനിടെ സ്വർണ്ണ മാല കവർച്ച, സ്ത്രീ പിടിയിൽ

Published : Jun 12, 2026, 10:31 PM IST
theft

Synopsis

ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിർന്നത്.

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ സ്ത്രീ പിടിയിൽ. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ കൈയോടെ പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിർന്നത്. തിരക്കിൽപ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.    

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർഷിതിന്റെ ജീവനെടുത്ത അനാസ്ഥ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദ്ദേശം, കർശന നടപടിയുമായി മന്ത്രി
വിരമിച്ച ശേഷം എൽഡിഎഫ് സർക്കാർ പുനർനിയമനം നൽകിയ പിണറായിയുടെ 'വാഴ്ത്തുപാട്ട് ' രചയിതാവിനെ പുറത്താക്കി