കണ്ണൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

Published : Jul 20, 2025, 07:53 PM IST
landslide

Synopsis

ജില്ലയിൽ കനത്ത മഴ തുടരുകയാണ്

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. വാഹന ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിന് പുറമേ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ-കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി