
കോഴിക്കോട്: 21 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാനദുരന്തം നടന്നിട്ട് എഴുപത് ദിവസം പിന്നിടുകയാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന പലരും ജീവിതത്തിലേക്ക് പൊരുതിക്കയറി. അതിൽ അവസാനത്തെയാൾ, വയനാട് ചീരാൽ സ്വദേശി നൗഫലും ആശുപത്രി വിട്ടു.
പറന്നിറങ്ങിയ ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ ഇന്നും നൗഫലിന്റെ കൺമുന്നിലുണ്ട്. ഭാര്യയും കുഞ്ഞുമകനുമൊക്കെയുള്ള സുന്ദരലോകം വീണ്ടും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനും ഡോക്ടമാർമാർക്കും നന്ദി പറയുകയാണ് നൗഫൽ. 70 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അവസാനത്തെയാളും ആശുപത്രി വിടുന്നത്.
മിംസിൽ എത്തിച്ചപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു നൗഫൽ. തലയ്ക്കും നട്ടെല്ലും ഗുരുതര പരിക്ക്, എല്ലുകൾക്ക് പോട്ടൽ പലഭാഗത്തേയും തൊലിയും ദശയും വരെ നഷ്ടപ്പെട്ട അവസ്ഥ. സങ്കീർണ്ണമായ ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയും രണ്ട് മാസം. എയർഇന്ത്യയുടെ ഇൻഷുറൻസ് പരിരക്ഷയിലായിരുന്നു ചികിത്സ. ആശുപത്രിക്ക് അടുത്ത് എയർ ഇന്ത്യ തന്നെ തയ്യാറാക്കിയ വീട്ടിൽ നിന്നാണ് ഇനി നൗഫലിന്‍റെ തുടർചികിത്സ നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam