പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, മണിപ്പൂർ പ്രതിഷേധം; സർക്കാർ നേട്ടം വിശദീകരിക്കാൻ 'കേരളീയം'; എൽഡിഎഫ് തീരുമാനങ്ങൾ

Published : Jul 22, 2023, 05:27 PM ISTUpdated : Jul 22, 2023, 06:21 PM IST
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, മണിപ്പൂർ പ്രതിഷേധം; സർക്കാർ നേട്ടം വിശദീകരിക്കാൻ 'കേരളീയം'; എൽഡിഎഫ് തീരുമാനങ്ങൾ

Synopsis

'പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കമ്മീഷൻ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികൾ സ്വീകരിക്കും. ഏത് തെരഞ്ഞെടുപ്പിനെ നേരിടാനും ഇടത് മുന്നണി സജ്ജം'  

തിരുവനന്തപുരം : മണിപ്പൂർ കലാപത്തിൽ കേരളത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാൻ ഇടത് മുന്നണി തീരുമാനം. എല്ലാ മണ്ഡലങ്ങളിലും ഈ മാസം 27 ന് പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലെയും യോഗത്തിൽ 1000 പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് വിശദീകരിച്ചു.

ഇന്ത്യയെ നാണം കെടുത്തുന്നതാണ് മണിപ്പൂർ കലാപം. മണിപ്പൂരിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  കേരളത്തിൽ ഇടത് മുന്നണി സേവ് മണിപ്പൂർ ക്യാമ്പെയ്ൻ സംഘടിപ്പിക്കും. രാവിലെ പത്ത് മുതൽ രണ്ട് മണി വരെയാണ് പ്രതിഷേധ യോഗം നടത്തുക. ഓരോ മണ്ഡലത്തിലെയും യോഗത്തിൽ പരമാവധി 1000 പേരെ അണിനിരത്താനാണ് ഇടത് മുന്നണി തീരുമാനമെന്നും ജയരാജൻ വിശദീകരിച്ചു. 

നിലവിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഏക സിവിൽ കോഡിനെ കേന്ദ്രം ആയുധമാക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഏക സിവിൽ കോഡിനെതിരെ ഇടത് മുന്നണിയിലെ എല്ലാ പാർട്ടികളും മുന്നിട്ടിറങ്ങി പ്രതിഷേധിക്കും. സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നവംബർ 1 മുതൽ 7 വരെ കേരളീയം പ്രചാരണ പരിപാടി സംഘടിപ്പിക്കാനും ഇടത് മുന്നണിയിൽ തീരുമാനമായതായി കൺവീനർ അറിയിച്ചു. 

സബ്‌സിഡിയുള്ള തക്കാളി ഓൺലൈനിലും; ഒഎൻഡിസിയുമായി ചർച്ച നടത്തി കേന്ദ്രം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കമ്മീഷൻ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികൾ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ വിശദീകരിച്ചു. ഏത് തെരഞ്ഞെടുപ്പിനെ നേരിടാനും ഇടത് മുന്നണി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'ചെയ്തത് ഗുരുതര തെറ്റ്, അത് സമ്മതിക്കണം; ഇനി ഇൻഡിഗോ വിമാനത്തിൽ കയറണമെങ്കിൽ...ഇപി ജയരാജൻ പറയുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?