'വന്നപ്പോൾ രാജ്യസഭാ എംപിയുണ്ടായിരുന്നു, ഇപ്പോൾ ഒന്നുമില്ല'; എൽഡിഎഫിൽ പരി​ഗണനയില്ലെന്ന് ശ്രേയാംസ് കുമാർ

Published : Jun 07, 2024, 01:38 PM ISTUpdated : Jun 07, 2024, 01:43 PM IST
'വന്നപ്പോൾ രാജ്യസഭാ എംപിയുണ്ടായിരുന്നു, ഇപ്പോൾ ഒന്നുമില്ല'; എൽഡിഎഫിൽ പരി​ഗണനയില്ലെന്ന് ശ്രേയാംസ് കുമാർ

Synopsis

തൃശ്ശൂരിലെ തോൽവി പ്രതീക്ഷിച്ചതല്ല. ഇക്കാര്യത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: എൽഡിഎഫിൽനിന്ന് നേരിടുന്നത് കടുത്ത അവഗണനയെന്ന് ആർജെ‍ഡി നേതാവ് ശ്രേയാംസ്കുമാർ. അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.   രാജ്യസഭാ സീറ്റുമായാണ് മുന്നണിയിലേക്ക് എത്തിയത്. എന്നാൽ നിലവിൽ രാജ്യസഭാ സീറ്റില്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിക്ക് ഉണ്ട്. രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യം എൽഡിഎഫിൽ അറിയിക്കും. എം വി ഗോവിന്ദനെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കണം. ഭരണവിരുദ്ധ വികാരമുണ്ടോ എന്നത് സംബന്ധിച്ച് ആഴത്തിൽ പഠിക്കണം.

Read More... 'എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉലയാത്ത ബന്ധം'; സമവായം ഉറപ്പാക്കി മുന്നോട്ടെന്ന് നരേന്ദ്രമോദി

കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കുന്നത് കൊണ്ട് പലക്ഷേമ പ്രവർത്തനങ്ങളും മുടങ്ങി. പെൻഷൻ ഉൾപ്പെടെ നൽകാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തൃശ്ശൂരിലെ തോൽവി പ്രതീക്ഷിച്ചതല്ല. ഇക്കാര്യത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യണം. ജനതാ പാർട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ല. ആദ്യമായി അതിന് വാതിൽ തുറന്നിട്ടത് തങ്ങൾ. ഇപ്പോഴും ആ വാതിൽ തുറന്നു കിടക്കുകയാണെന്നും തീരുമാനം പറയേണ്ടത് എതിർപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്