
പത്തനംതിട്ട: പത്തനംതിട്ടയിലെ ദേവസ്വം ബോർഡ് ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തതിൽ എൽഡിഎഫ് പ്രതിഷേധം. ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നാക്രമണമെന്ന് എൽഡിഎഫ് ആരോപിച്ചു. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെയാണ് പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് അടിച്ച് തകർത്തത്. ഇതിൽ സന്ദീപ് വാര്യർ ഉൾപ്പെടെ റിമാൻഡിൽ ആയിരുന്നു. ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണ കാര്യങ്ങളും വികസന കാര്യങ്ങളും നിയന്ത്രിക്കുന്ന ഓഫീസാണ് തകര്‍ക്കപ്പെട്ടതെന്നും ക്ഷേത്ര സമാനമായ ഓഫീസ് തകര്‍ത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എൽഡിഎഫ് പ്രസ്താവനയിൽ ആരോപിച്ചു.
ഇത് ക്ഷേത്രങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ്. ശനിയാഴ്ച വൈകിട്ട് നാലിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയിലാണ് പ്രതിഷേധ യോഗം നടക്കുക. യോഗത്തിൽ മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറയം ഗോപകുമാർ മാത്യു ടി തോമസ് എം.എൽ എ, കെ.യു ജനീഷ് കുമാർ എം.എൽ എ, പ്രമോദ് നാരായണൻ എം എൽ എ, രാജു ഏബ്രഹാം എക്സ് എം.എൽ എ , അലക്സ് കണ്ണമല, കെ.ആർ ഗോപിനാഥ്, സജി അലക്സ്, മാത്യൂസ് ജോർജ്, പി.പി ജോർജ് കുട്ടി, മനുവാസുദേവ്, മനോജ് മാധവശേരി, രാജു നെടുവം പ്രം, നൂർ മുഹമ്മദ്, ബിളി ജോസഫ്, സുമേഷ് ഐശ്വര്യ, എം.വി സഞ്ജു തുടങ്ങിയവർ പ്രസംഗിക്കും.