
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വരുന്നത് സമരപരമ്പര. ഗവര്‍ണര്‍ക്കെതിരെ മുഴുവന്‍ വീടുകളിലും പ്രചാരണം നടത്താനാണ് എല്‍ ഡി എഫ് തീരുമാനം. ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ 3000 പേരെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തും. 10 മുതല്‍ പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടക്കും. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്‍മ നടത്താനാണ് തീരുമാനം. 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും.
സമാന്തര സര്‍ക്കാരുണ്ടാക്കാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ ശ്രമിച്ചാൽ അത് അംഗീകരിച്ച് കൊടുക്കില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി തുറന്നടിച്ചത്. നിയമസഭയുടെ അധികാരം കവര്‍ന്നെടുക്കാനും സര്‍വ്വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കാനും ആരും ശ്രമിച്ചാലും അനുവദിക്കില്ല. മന്ത്രിസഭക്കും സര്‍ക്കാരിനും ജനങ്ങൾക്കും മേലെ അല്ല ഒരു പദവിയും എന്ന് ഓര്‍ക്കണം. കേരളത്തേയും കേരളത്തിലെ സര്‍വ്വകലാശാലകളെയും സംഘപരിവാറിന്‍റെ കൂത്തരങ്ങാക്കാൻ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam