കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയം

Published : Aug 25, 2021, 03:33 PM ISTUpdated : Aug 26, 2021, 04:19 PM IST
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയം

Synopsis

നേരത്തെ യുഡിഎഫ് അംഗമായിരുന്നു ജിജി സജി. പിന്നീട് എൽഡിഎഫ് ഇവരെ കൂട്ടുപിടിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നു

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിന് ഒപ്പം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജിജി സജി വിജയിച്ചു. യുഡിഎഫിലെ എംവി അമ്പിളിക്കെതിരെയാണ് ജിജിയുടെ ജയം. ജിജി സജിക്ക് ഏഴ് വോട്ടാണ് ലഭിട്ടത്. അമ്പിളിക്ക് ആറ് വോട്ടും ലഭിച്ചു. നേരത്തെ യുഡിഎഫ് അംഗമായിരുന്നു ജിജി സജി. പിന്നീട് എൽഡിഎഫ് ഇവരെ കൂട്ടുപിടിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. യുഡിഎഫ് അംഗത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം ജിജി സജിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് നിർദ്ദേശിക്കുകയായിരുന്നു. ജിജി സജിക്ക് എൽഡിഎഫിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ ലഭിച്ചതോടെ ഇവർ ഒരു വോട്ടിന്റെ ബലത്തിൽ പ്രസിഡന്റായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടിയ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം
ഇരട്ടപ്പദവി: സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി, കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി