'പുറത്ത് നിന്ന് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികൾ വേണ്ട, തിരുവല്ല സീറ്റി തിരിച്ച്‌ വാങ്ങണം'; പത്തനംതിട്ട കോൺഗ്രസ് കമ്മിറ്റി യോഗത്തില്‍ നേതാക്കൾ

Published : Feb 19, 2026, 02:55 PM IST
Congress Flag

Synopsis

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് ജില്ലയില്‍ പുറത്ത് നിന്ന് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികൾ വേണ്ടെന്ന ആവശ്യം ഉയര്‍ന്നത്. തിരുവല്ല മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യം.

പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്ന് നേതാക്കൾ. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് ജില്ലയില്‍ പുറത്ത് നിന്ന് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികൾ വേണ്ടെന്ന ആവശ്യം ഉയര്‍ന്നത്. അഞ്ച് സീറ്റുകളിലും ജില്ലയിൽ നിന്നുള്ള ആളുകൾ മത്സരിച്ചാൽ മതിയെന്നാണ് നേതാക്കളുടെ ആവശ്യം. ഭൂരിപക്ഷം നേതാക്കളും ആവശ്യത്തെ പിന്തുണച്ചു. തിരുവല്ല മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. നിലവിൽ കേരള കോൺഗ്രസ് ജോസഫിന്റെ കൈവശമുള്ള തിരുവല്ല സീറ്റ് കോൺഗ്രസിന് കൈമാറണമെന്നാണ് നേതാക്കളുടെ ആവശ്യം. തീരുമാനം നേതൃത്വത്തെ അറിയിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള സ്റ്റോറിയിൽ വിവാദം കൊഴുക്കുമ്പോഴും മൗനം തുടർന്ന് സിനിമാമേഖല; രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നേതാക്കൾ
'നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ...'; മുഖ്യമന്ത്രിക്ക് പിന്നാലെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രിയും