നേതാക്കൾ ശൈലി മാറ്റണം, ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്തണം; സിപിഎം

Published : Aug 20, 2019, 09:41 PM ISTUpdated : Aug 20, 2019, 11:52 PM IST
നേതാക്കൾ ശൈലി മാറ്റണം, ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്തണം; സിപിഎം

Synopsis

പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാൻ നേതാക്കൾ തയ്യാറാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ, പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താൻ സമഗ്ര നിര്‍ദ്ദേശവുമായി സിപിഎം.

തിരുവനന്തപുരം: ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താൻ നേതാക്കൾ ശൈലി മാറ്റണമെന്ന് സിപിഎം. പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാൻ നേതാക്കൾ തയ്യാറാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ. സംഘടനാ തലത്തിൽ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താൻ സമഗ്ര നിര്‍ദ്ദേശങ്ങളുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍റെ കരട് രേഖയ്ക്കും  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദർശന പരിപാടി പൂർണ്ണമായി വിജയിച്ചില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദർശനങ്ങൾ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങൾ താഴേ തട്ടിലേക്ക് എത്തിക്കാൻ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും. 

സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രേഖ നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു