
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ നിന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പിന്മാറി. ഇ കെ സുന്നികളുടെ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. കഴിഞ്ഞ മുജാഹിദ് സമ്മേളനത്തിലും സമാനമായ വിവാദമുണ്ടായിരുന്നു. അതേസമയം സാദിഖലി തങ്ങളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് വരാത്തതെന്ന് അറിയില്ലെന്നുമാണ് കെ എൻ എം നേതൃത്വത്തിന്‍റെ വിശദീകരണം. വ്യാഴാഴ്ച മുതൽ കോഴിക്കോട് സ്വപ്നനഗരിയിലാണ് പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ പ്രമുഖർ നാല് ദിവസം നീളുന്ന സമ്മേളനത്തിന്‍റെ ഭാഗമാകും.