'തിമിര ശസ്ത്രക്രിയക്കിടെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്ന് പോയി'; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

Published : Sep 10, 2026, 05:19 PM ISTUpdated : Sep 10, 2026, 06:14 PM IST
Alappuzha Medical College

Synopsis

ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചു വച്ചെന്നും പരാതി ഉയർന്നു. തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതർ കൈയൊഴിഞ്ഞെന്നും പറയുന്നു.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച വയോധികയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ആറാട്ടുപുഴ സ്വദേശിനി ലത (67)ക്കാണ് ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയക്കിടെ കണ്ണിലെ ലെൻസ് കണ്ണിൻ്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്നാണ് പരാതി. ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചു വച്ചെന്നും പരാതി ഉയർന്നു. തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതർ കൈയൊഴിഞ്ഞെന്നും പറയുന്നു.

ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനി ലതയെന്ന അറുപത്തിയേഴുകാരിയ്ക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് ദുരനുഭവമുണ്ടായത്. തിമിര ശസ്ത്രക്രിയയ്ക്കിടെ ലതയുടെ വലതു കണ്ണിലെ സ്വാഭാവിക ലെന്‍സ് കണ്ണിനുള്ളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ പിഴവെന്ന് കുടുംബം ആരോപിക്കുന്നു. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും ഇക്കാര്യം മണിക്കൂറുകളോളം ആശുപത്രി അധികൃതര്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്നും ആരോപണമുയർന്നു.

ലതയുടെ കണ്ണ് പൂര്‍വ സ്ഥിതിയിലാകണമെങ്കില്‍ ഇനിയും മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണം. അത് ചെയ്യാന്‍ സൗകര്യമുളളതാകട്ടെ കോട്ടയം മെഡിക്കല്‍ കോളജിലും. അതിനുളള ക്രമീകരണം ഒരുക്കി കൊടുക്കാന്‍ പോലും ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ പിഴവൊന്നും ഉണ്ടായിട്ടില്ലെന്നും തിമിര ശസ്ത്രക്രിയയ്ക്കിടെ സാധാരണ ഗതിയില്‍ ഉണ്ടാകാറുളള പ്രശ്നമാണിതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. കോട്ടയത്ത് തുടര്‍ ചികില്‍സയ്ക്കുളള ക്രമീകരണങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പു പറയാനും ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കൊലപ്പെടുത്തി; അമ്മ പൊലീസ് കസ്റ്റഡിയിൽ
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്