ജയിപ്പിച്ച് വിട്ട എംഎൽഎയുടെ പെർഫോമൻസ് എങ്ങനെയുണ്ട്, റിപ്പോർട്ട് കാർഡ് നോക്കാം; ശ്രദ്ധേയമായി എംഎൽഎ ട്രാക്ക് വെബ്‌സൈറ്റ്

Published : Feb 04, 2026, 09:36 AM IST
satheesan pinarayi

Synopsis

കേരളത്തിലെ എംഎൽഎമാരുടെ നിയമസഭയിലെ പ്രകടനം വിലയിരുത്താൻ സഹായിക്കുന്ന www.mlatrack.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. എംഎൽഎമാരുടെ ഹാജർ, ചോദ്യങ്ങൾ, ചർച്ചകളിലെ പങ്കാളിത്തം തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് കേരളം നീങ്ങുമ്പോൾ, വോട്ടർമാർക്ക് തങ്ങളുടെ ജനപ്രതിനിധികളെ കൃത്യമായി വിലയിരുത്താൻ പുതിയ ഡിജിറ്റൽ സംവിധാനം. എംഎൽഎമാരുടെ സഭയിലെ പ്രകടനവും ഇടപെടലുകളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന www.mlatrack.com എന്ന വെബ്‌സൈറ്റാണ് ഇപ്പോൾ പൊതുജനശ്രദ്ധ നേടുന്നത്. അത്യേതി റിസർച്ചും സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സാധാരണഗതിയിൽ മണ്ഡലത്തിലെ റോഡ്, പാലം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ മാത്രം നോക്കി ജനപ്രതിനിധികളെ വിലയിരുത്തുന്ന രീതിയിൽ നിന്നും മാറി, നിയമനിർമ്മാണ സഭയിൽ അവർ നടത്തുന്ന ഇടപെടലുകൾ കൂടി വോട്ടർമാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷതകൾ

ഹാജർ നില: സഭാനടപടികളിൽ എംഎൽഎ എത്രത്തോളം സജീവമായി പങ്കെടുക്കുന്നു എന്ന് ഇതിലൂടെ അറിയാം. 85 ശതമാനത്തിലധികം ഹാജർ നിലനിർത്തിയ മികച്ച ജനപ്രതിനിധികളെ വെബ്‌സൈറ്റിൽ കണ്ടെത്താനാകും.

ചോദ്യങ്ങളും ഇടപെടലുകളും: 15-ാം കേരള നിയമസഭയുടെ ഇതുവരെയുള്ള സമ്മേളനങ്ങളിൽ ഉയർന്ന 65,000-ത്തിലധികം ചോദ്യങ്ങളുടെ വിവരങ്ങൾ സൈറ്റിലുണ്ട്. 1000-ത്തിലധികം ചോദ്യങ്ങൾ ഉന്നയിച്ച് സഭയിൽ സജീവമായ എംഎൽഎമാരുടെ വിവരങ്ങളും ലഭ്യമാണ്.

ചർച്ചകളിലെ പങ്കാളിത്തം: നിയമനിർമ്മാണത്തിലും മറ്റ് സുപ്രധാന ചർച്ചകളിലും എംഎൽഎമാരുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഡാറ്റാബേസ്. 100-ലധികം സംവാദങ്ങളിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രൊഫൈലുകൾ ഇതിൽ പ്രത്യേകം കാണാം.

എംഎൽഎ ഫണ്ട്: ഓരോ മണ്ഡലത്തിലും അനുവദിക്കപ്പെട്ട എംഎൽഎ ഫണ്ട് എപ്രകാരമാണ് വിനിയോഗിക്കപ്പെട്ടതെന്നും മനസിലാക്കാൻ സാധിക്കും.

ജനപ്രതിനിധികൾ സഭയിൽ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങൾ പലപ്പോഴും പൊതുജനങ്ങളിലേക്ക് എത്തുന്നില്ല. ഈ പോരായ്മ പരിഹരിക്കാനാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോം ഒരുക്കിയതെന്ന് എന്ന് സംഘാടകർ അറിയിച്ചു. തെരഞ്ഞെടുപ്പ് വർഷത്തിൽ, ഓരോ വോട്ടർക്കും തങ്ങളുടെ എംഎൽഎയുടെ പ്രവർത്തനങ്ങൾ ആധികാരികമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ഈ വെബ്‌സൈറ്റ് വലിയൊരു സഹായമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഭയിൽ പോർവിളി, എംബി രാജേഷും പി രാജീവും ശിവൻകുട്ടിയും വിഡി സതീശനും നേർക്കുനേർ; സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും ഇന്നും പ്രക്ഷുബ്ധം
5 ദിവസം മാത്രം ഓഫീസിൽ പോയാൽ മതി? കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം