രാഷ്ട്രീയ നേട്ടത്തിന് സിബിഐയെ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയെന്ന് ഇടതുമുന്നണി കൺവീനര്‍

By Web TeamFirst Published Oct 13, 2020, 11:23 AM IST
Highlights

വിദേശ വിനിയമ നിയന്ത്രണ ചട്ടത്തിലടക്കം ക്രമക്കേടില്ലെന്നാണ് കോടതി നിലപാടോടെ തെളിയുന്നത്. 

തിരുവനന്തപുരം: ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് ഇടതുമുന്നണി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി സിബിഐയെ ഉപയോഗിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് കോടതി നിലപാടെന്ന് ഇടതുമുന്നണി കൺവീനര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ ജനപ്രിയ വികസന നേട്ടങ്ങൾക്കെതിരായ പ്രതിപക്ഷ പ്രവര്‍ത്തനങ്ങൾക്കും കോടതി വിധി തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനും എതിരെയാണ് കോടതി വിധിയെന്ന് എ വിജയരാഘവൻ പറഞ്ഞു. 

വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിലടക്കം ക്രമക്കേടില്ലെന്നാണ് കോടതി നിലപാടോടെ തെളിയുന്നത്. വിദേശ വിനിയമ നിയന്ത്രണ ചട്ടലംഘനം ഇക്കാര്യത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ലൈഫ് മിഷൻ അഴിമതിയിൽ സര്‍ക്കാരിന് പങ്കില്ലെന്ന് തന്നെയാണ് തുടക്കം മുതൽ മുഖ്യമന്ത്രിയുടെ നിലപാടെന്നും കോടതി വിധിയോടെ ഇത് ശരിവക്കുകയാണെന്നും ഇടതുമുന്നണി കൺവീനര്‍ പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം അടക്കം സര്‍ക്കാരിനെ ഏറെ പ്രരിരോധത്തിലാക്കിയ പ്രതിപക്ഷ നീക്കങ്ങൾക്കിടയിൽ വലിയ ആശ്വാസവും രാഷ്ട്രീയ വിജയവുമായാണ് സര്‍ക്കാരും ഇടതുമുന്നണിയും കോടതി  വിധിയെ വിലയിരുത്തുന്നത്, 

തുടര്‍ന്ന് വായിക്കാം: ലൈഫ് മിഷൻ സിബിഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിന്‍റെ വിജയമല്ലെന്ന് പ്രതിപക്ഷം...

 

click me!