ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി; ആരോപണം ആവർത്തിച്ച് സുരേന്ദ്രൻ

Published : Sep 20, 2020, 01:20 PM IST
ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി;  ആരോപണം ആവർത്തിച്ച് സുരേന്ദ്രൻ

Synopsis

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തുന്ന എല്ലാ ഉദ്ഘാടന പരിപാടികളും ബിജെപി ബഹിഷ്ക്കരിക്കുമെന്നും ജലീൽ വിഷയവും സർക്കാരിന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

തിരുവനന്തപുരം: ലൈഫ് മിഷൻ- റെഡ് ക്രസൻ്റ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് നേരേ തന്നെ അഴിമതി ആരോപണം നിൽക്കുന്നത് കൊണ്ടാണ് സർക്കാർ ഒഴിഞ്ഞു മാറുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണ് അതിനെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം മിണ്ടാത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

തട്ടിപ്പ് നടന്നതുകൊണ്ടാണ് കരാർ വിവരങ്ങൾ മറച്ചുവെക്കുന്നതെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നുത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തുന്ന എല്ലാ ഉദ്ഘാടന പരിപാടികളും ബിജെപി ബഹിഷ്ക്കരിക്കുമെന്നും ജലീൽ വിഷയവും സർക്കാരിന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി