മദ്യ വിതരണം ചോദ്യം ചെയ്‌തുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web TeamFirst Published Apr 2, 2020, 6:33 AM IST
Highlights

ടി എൻ പ്രതാപൻ എംപി, സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ എന്നിവരുടേതടക്കം ഹർജികൾ കോടതിക്ക് മുന്നിലുണ്ട്

കൊച്ചി: അമിത മദ്യപാനാസക്തിയുളളവർക്ക് ബെവ്കോ വഴി മദ്യം നൽകുന്നത് ചോദ്യം ചെയ്തുളള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഹർജികൾ പരിഗണിക്കുന്നത്. 

ടി എൻ പ്രതാപൻ എംപി, സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ എന്നിവരുടേതടക്കം ഹർജികൾ കോടതിക്ക് മുന്നിലുണ്ട്. മദ്യ വിതരണത്തിനായി ഡോക്ടർമാരെക്കൊണ്ട് കുറിപ്പ് എഴുതിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരത്തിൽ മദ്യം വിതരണം ചെയ്യുന്നത് ആശാസ്ത്രീയമാണെന്നുമാണ് ഹർജികളിലെ പ്രധാന വാദം.

സർക്കാർ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത മദ്യപാനാസക്തിയുളളവർക്ക് ബെവ്കോ വഴി മദ്യം നൽകുന്നത് ചോദ്യം ചെയ്തുളള ഹർജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഹർജികൾ പരിഗണനയ്ക്ക് വരുന്നത്. 

click me!