തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലെ സര്‍പ്രൈസ് എൻട്രി; ഗൃഹസമ്പര്‍ക്ക തിരക്കിൽ ശബരീനാഥൻ

Published : Nov 07, 2025, 09:07 AM IST
 K S Sabarinadhan local election campaign

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയായ കെ എസ് ശബരീനാഥൻ തിരുവനന്തപുരത്ത് പ്രചാരണ രംഗത്ത് സജീവമാണ്. സ്വന്തം വാർഡിന് പുറമെ മറ്റ് സ്ഥാനാർത്ഥികൾക്കായും അദ്ദേഹം ഗൃഹസമ്പർക്കം നടത്തുന്നു. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലെ സര്‍പ്രൈസ് എൻട്രിയായ കെ എസ് ശബരീനാഥൻ ഇപ്പോള്‍ ഗൃഹസമ്പര്‍ക്കത്തിന്‍റെ തിരക്കിലാണ്. സ്വന്തം വാര്‍ഡിൽ മാത്രമല്ല, മറ്റ് സ്ഥാനാർത്ഥികളുടെ പെട്ടിയിലും വോട്ടെത്തിക്കാൻ വീടുകൾ തോറും കയറി ഇറങ്ങുകയാണ് ശബരീനാഥൻ.

ശാസ്തമംഗലം കവലയിലെ ചന്ദ്രേട്ടന്‍റെ ചായക്കട. സമയം രാവിലെ ഏഴ് മണി. പ്രഭാത സവാരിക്കിറങ്ങുന്നവരുടെ അടക്കം പതിവ് വിശ്രമ കേന്ദ്രം. ഇതിനിടയിലേക്ക് കടന്നുവരികയാണ് കെ എസ് ശബരീനാഥ്. വാര്‍ഡിൽ മല്‍സരിക്കുന്ന സരളാ റാണിയും ഒപ്പമുണ്ട്. സൗഹൃദം പുതുക്കിയും വോട്ട് ചോദിച്ചും മുന്നോട്ട്. പിന്നെ സമീപത്തെ വീടുകളിലേക്ക്.

ബിജെപിയും സിപിഎമ്മും തമ്മിലെ പോരിനിടെ കാര്യമായ റോളില്ല തലസ്ഥാനത്ത് കോണ്‍ഗ്രസിന്. ഇതിനൊരു മാറ്റം വരുത്താനുള്ള ആലോചനയിൽ ഉദിച്ചതാണ് ശബരിയെ രംഗത്തിറക്കിയുള്ള തന്ത്രം- "എംഎൽഎ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ എനിക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ശാസ്തമംഗലത്തും കവടിയാറും അരുവിക്കരയിലുമൊക്കെയുണ്ട്. പാർട്ടി ഇങ്ങനെയൊരു നിർദേശം വച്ചപ്പോൾ ഊർജ്ജമായത് ആ ബന്ധങ്ങളാണ്. പാർട്ടിയുടെ നയങ്ങൾ നടപ്പാക്കാനുള്ള വെഹിക്കിൾ മാത്രമാണ് ഞാൻ"

സമയം ഒൻപത് കഴിഞ്ഞു. നടന്‍ ജഗദീഷിന്‍റെ സഹോദരൻ സുരേഷ് കുമാറിന്‍റെ വീട്ടിൽ ഗൃഹസമ്പർക്കത്തിന് സമാപനം. പാർട്ടി യോഗങ്ങൾക്കായി കാറിലേക്ക്.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K