
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേരള സർക്കാർ. ബുധനാഴ്ച മുതൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
ജില്ലയ്ക്ക് അകത്തുള്ള ബസ് സർവ്വീസുകൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. അന്തർജില്ല, അന്തർസംസ്ഥാന ബസ് യാത്രകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. അതേസമയം ഹോട്ട് സ്പോട്ട് ഉൾപ്പെടുന്ന മേഖലകളിലേക്ക് ബസ് സർവ്വീസ് നടത്താൻ അനുവാദമുണ്ടാക്കില്ല.
നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതുഗതാഗതം അനുവദിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് പൊതുഗതാഗതം ഭാഗീകമായി പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാൻ കേരള സർക്കാർ അനുമതി നൽകിയേക്കും എന്നാണ് സൂചന. സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന നഷ്ടം പരിഹരിക്കാനായി ബസ് ടിക്കറ്റ് ചാർജ് 12 രൂപയാക്കി കേന്ദ്രസർക്കാർ ഇന്ന് ഉയർത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam