ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ചതിന്, സംഭവം എറണാകുളത്ത്

Published : Jul 29, 2026, 06:18 PM IST
Local DYFI leader arrested

Synopsis

വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡന്‍റ് എൽദോസ് സണ്ണി ആണ് അറസ്റ്റിലായത്. കൂത്താട്ടുകുളം സ്വദേശി പികെ ജോണിന്‍റെ വീട്ടിൽ ശനിയാഴ്ചയാണ് എൽദോസ് റീത്ത് വെച്ചത്.

എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡന്‍റ് എൽദോസ് സണ്ണി ആണ് അറസ്റ്റിലായത്. കൂത്താട്ടുകുളം സ്വദേശി പികെ ജോണിന്‍റെ വീട്ടിൽ ശനിയാഴ്ചയാണ് എൽദോസ് റീത്ത് വെച്ചത്. സിസിടിവി ദൃശ്യങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

പാലക്കുഴ സര്‍വീസ് സഹകരണ ബാങ്കുമായ ബന്ധപ്പെട്ട അവിശ്വാസ പ്രമേയമാണ് റീത്ത് വെക്കാൻ പ്രകോപനമായത്. ബാങ്ക് പ്രസിഡന്‍റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. താൽക്കാലിക പ്രസിഡന്‍റായി കേരള കോൺഗ്രസ് എം നേതാവ് പികെ ജോൺ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്, സിപിഐ, കേരള കോൺഗ്രസ് എം പിന്തുണയോടെയാണ് അവിശ്വാസം പാസായത്. തൊട്ടുപിന്നാലെയാണ് ജോണിന്‍റെ വീട്ടിൽ റീത്ത് വെച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി 'സ്നേഹാലയം' ; വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ കർശന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
ഓണത്തിന് നാട്ടിലെത്താം, ഹുബ്ബള്ളി - കോട്ടയം സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ ആരംഭിക്കും