ഓണത്തിന് നാട്ടിലെത്താം, ഹുബ്ബള്ളി - കോട്ടയം സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ ആരംഭിക്കും

Published : Jul 29, 2026, 05:28 PM IST
Hubballi Kottayam Special Train

Synopsis

ഹുബ്ബള്ളി - കോട്ടയം - ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ (ജൂലൈ 30) മുതൽ. ഹുബ്ബള്ളി - കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25, 29 തീയതികളിലാണ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഓഗസ്റ്റ് 26, 30 തീയതികളിലാണ് മടക്കയാത്ര.

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി - കോട്ടയം - ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ (ജൂലൈ 30) ആരംഭിക്കും. ഹുബ്ബള്ളി - കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25, 29 തീയതികളിലും കോട്ടയം - ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26, 30 തീയതികളിലുമാണ് ട്രെയിനുകൾ സർവീസ് നടത്തുക. ജൂലൈ 30ന് രാവിലെ എട്ടുമണിമുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും.

തിരുവോണത്തലേന്ന്, ഓഗസ്റ്റ് 25 (ചൊവ്വ) വൈകുന്നേരം 6:30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി - കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07351) പിറ്റേദിവസം വൈകുന്നേരം 4:40ന് കോട്ടയത്ത് എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. ഓഗസ്റ്റ് 26ന് രാത്രി 10:30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം - ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07352) പിറ്റേദിവസം വൈകുന്നേരം എട്ടുമണിക്ക് ഹുബ്ബള്ളിയിൽ എത്തിച്ചേരും.

ഓഗസ്റ്റ് 29 (ശനി) നാണ് രണ്ടാമത്തെ ഹുബ്ബള്ളി - കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഓഗസ്റ്റ് 29ന് വൈകുന്നേരം 3:15ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി - കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07353) പിറ്റേദിവസം വൈകുന്നേരം 4:15ന് കോട്ടയത്ത് എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.ഓഗസ്റ്റ് 30ന് രാത്രി 10:30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം - ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07354) പിറ്റേദിവസം രാത്രി 8:05ന് ഹുബ്ബള്ളിയിൽ എത്തിച്ചേരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി; പരാമർശം കാന്തപുരത്തെ സന്ദർശിക്കാനിരിക്കെ