എൻഡിഎയുമായി ഇടഞ്ഞ് കാമരാജ് കോൺഗ്രസ്. ബിജെപി നേതൃത്വത്തിന്റേത് കടുത്ത അവ​ഗണനയാണെന്നും ഞങ്ങളെ വേണ്ടെങ്കിൽ പുറത്താക്കൂ എന്നും വിഷ്ണുപുരം ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎയിൽ പൊട്ടിത്തെറി. നേമത്ത് അടക്കം ഒറ്റക്ക് മത്സരിക്കാനാണ് കാമരാജ് കോൺഗ്രസ് തീരുമാനം. ബിജെപി നേതൃത്വത്തിന്റേത് കടുത്ത അവ​ഗണനയാണെന്നും ഞങ്ങളെ വേണ്ടെങ്കിൽ പുറത്താക്കൂ എന്നും കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ടയിലെ എൻഡിഎയിലും തർക്കമാണ്. മുൻനിര മണ്ഡലമായ ആറന്മുള ബിഡിജെഎസിന് നൽകുന്നതിനോട് ഒരു വിഭാഗം ബിജെപി നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. കോന്നിയിലും അടൂരിലും എൻഡിഎ തീരുമാനം നീളുകയാണ്. മറ്റു പാർട്ടികളിലെ നേതാക്കളെ ചാടിച്ചു കൊണ്ടുവരാനും നീക്കമുണ്ട്. അതേസമയം, ബിജെപിയിൽ എവിടെയും തർക്കമില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിലും യുഡിഎഫിലും തമ്മിലടിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിലും കെ സുരേന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന് 24 മണിക്കൂർ 108 മണിക്കൂറാണ് എന്ന് പരിഹസിച്ച അദ്ദേഹം ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തുവരുമെന്നും പറഞ്ഞു.