കെ റെയിൽ കുറ്റികൾ വീണ്ടും ഇറക്കാൻ ശ്രമം, തടഞ്ഞ് നാട്ടുകാർ, ഇറക്കിയ കുറ്റികൾ വാഹനത്തിൽ തിരിച്ചുകയറ്റി

Web Desk   | Asianet News
Published : Jun 20, 2022, 12:00 PM IST
കെ റെയിൽ കുറ്റികൾ വീണ്ടും ഇറക്കാൻ ശ്രമം, തടഞ്ഞ് നാട്ടുകാർ, ഇറക്കിയ കുറ്റികൾ വാഹനത്തിൽ തിരിച്ചുകയറ്റി

Synopsis

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ കെ റെയിൽ കുറ്റികൾ സൂക്ഷിച്ചിരുന്നത്. ഇത് റെയിൽവേയുടെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു

മലപ്പുറം:  തിരുനാവായയിൽ കെ റെയിൽ (k rail)കുറ്റികൾ (survey stones)വീണ്ടും ഇറക്കാൻ ശ്രമം എന്ന് നാട്ടുകാർ. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ കുറ്റികൾ നാട്ടുകാർ തിരിച്ചു വാഹനത്തിൽ കയറ്റി. അതേസമയം സൂക്ഷിക്കാനായാണ് കുറ്റികൾ കൊണ്ടുവന്നതെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും കുറ്റികൾ ഇറക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഉദ്യോഗസ്ഥരാരും തന്നെ ഒപ്പം ഉണ്ടായിരുന്നില്ല. 

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ കെ റെയിൽ കുറ്റികൾ സൂക്ഷിച്ചിരുന്നത്. ഇത് റെയിൽവേയുടെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. തുടർന്ന് ഇറക്കിയ കുറ്റികൾ വാഹനത്തേക്ക് തിരിച്ചു കയറ്റി. 
നൂറിലേറെ കുറ്റികൾ ആണ് തിരിച്ചു വാഹനത്തിൽ കയറ്റിപ്പിച്ചത്.

 

സിൽവർ ലൈൻ: കേന്ദ്ര അനുമതി നിർബന്ധം, അതില്ലാതെ മുന്നോട്ട് പോകാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാൽ ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ അവർ മടിച്ച് നിൽക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. പ്രതിപക്ഷത്തിന് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്. ഒന്നും നമ്മുടെ കെയർ ഓഫിൽ വേണ്ടട്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു