പുല്ലുവിളയിൽ ലോക്ഡൗൺ നീട്ടിയതിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു

By Web TeamFirst Published Aug 7, 2020, 4:22 PM IST
Highlights

മുഖ്യമന്ത്രിയുടെ ഓഫീസുമായും ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെ 10 മണിക്ക് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്

തിരുവനന്തപുരം: തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. ഇടവക വികാരിയുടെ നേതൃത്വത്തിൽ പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രതിഷേധക്കാർ പിരിഞ്ഞു പോയി. മുഖ്യമന്ത്രിയുടെ ഓഫീസുമായും ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെ 10 മണിക്ക് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് ക്ലസ്റ്റര്‍ കൂടിയായ പുല്ലുവിളയിൽ ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടി നിന്നാണ് പ്രതിഷേധിച്ചത്. ഈ മാസം 16 വരെയാണ് തീരദേശത്ത് ലോക്ഡൗൺ നീട്ടിയത്. 

തിരുവനന്തപുരം തീരദേശത്തെ ലോക്ഡൗൺ; പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

click me!