
കൊല്ലം: പോരുവഴിയിൽ പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി. പോരുവഴി മലനട രണ്ടാം വാഡിലാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ടാങ്കർ ലോറിയിൽ മാലിന്യം എത്തിച്ചത്. റോഡരികിലെ ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളിയത് വാർഡ് മെമ്പർ അരുണും മറ്റ് നാട്ടുകാരും കാണുകയായിരുന്നു. ആളുകൾ കൂടിയതോടെ വാഹനവുമായി പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ ലോറിയുടെ നമ്പർ കേന്ദ്രീകരിച്ച് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പഴകുളത്ത് നിന്ന് ലോറി പിടികൂടി. പഴകുളം സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് മാലിന്യം എത്തിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ലോറി കസ്റ്റഡിയിൽ എടുത്ത ശൂരനാട് പൊലീസ് ഉടമക്കെതിരെ കേസെടുത്തു. അതിർത്തി ജില്ലയായ പത്തനംതിട്ടയിൽ നിന്ന് അടക്കം പ്രദേശത്ത് ശുചിമുറി മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വയനാട് പുനരധിവാസം: യുഡിഎഫിന്റെ കളക്ട്രേറ്റ് ഉപരോധം സംഘർഷത്തിൽ, ജീവനക്കാരെ കടത്തിവിട്ടില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam