ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തുണയായി; സര്‍ക്കസ് കലാകാരൻമാര്‍ക്കും പക്ഷി മൃഗാദികള്‍ക്കും യൂസഫലിയുടെ സഹായഹസ്തം

By Web TeamFirst Published May 7, 2020, 12:27 PM IST
Highlights

സര്‍ക്കസ് സര്‍ക്കസ് കലാകാരൻമാര്‍ക്കും പക്ഷി മൃഗാദികളും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ടെന്ന് വാര്‍ത്തയിലൂടെയറിഞ്ഞ എം എ യൂസഫലി പെട്ടന്നുതന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

മലപ്പുറം: ലോക്ക് ഡൗൺ കുടുങ്ങി ദിവസങ്ങളായി സര്‍ക്കസ് കൂടാരത്തില്‍ തന്നെ കഴിയുന്ന കലാകാരൻമാര്‍ക്കും പക്ഷി മൃഗാദികള്‍ക്കും ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലിയുടെ സഹായം.നഒരു മാസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളും മൂന്നുലക്ഷം രൂപയും എം എ യൂസഫലി  സർക്കസ് മാനേജ്മെൻ്റിന് കൈമാറി. മലപ്പുറം കോട്ടക്കലില്‍ നൂറോളം  കലാകാരൻമാരും പക്ഷി മൃഗാദികളും സര്‍ക്കസ് കൂടാരത്തില്‍ ഭക്ഷണത്തിനു പോലും വകയില്ലാതെ ബുദ്ധിമുട്ടിക്കഴിയുന്നത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നവരാണ് ഈ കലാകാരൻമാര്‍. കോമാളി വേഷം കെട്ടി ചിരിപ്പിക്കുകയും ഇവരുടെ ജോലിയാണ്. ലോക്ഡൗണിനെ തുടര്‍ന്ന്  ഈ കൂടാരത്തില്‍ ഭക്ഷത്തിനും കുടിവെള്ളത്തിനും പോലും ബുദ്ധിമുട്ടിക്കഴിഞ്ഞിരുന്ന ഇവരുടെ പ്രയാസം കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ക്ക് മാത്രമല്ല മൃഗങ്ങളും പക്ഷികളും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ടെന്ന് വാര്‍ത്തയിലൂടെയറിഞ്ഞ എം എ യൂസഫലി പെട്ടന്നുതന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ആരും സഹായിച്ചില്ലെങ്കില്‍ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ ആശങ്കയില്‍ കഴിഞ്ഞിരുന്ന കലാകാരൻമാര്‍ക്ക് ഇത് വലിയ സഹായയമായി. ഭക്ഷണത്തിനും കുടിവെള്ളത്തിനും മറ്റാരോടും സഹായം തേടാതെ  ഇനിയുള്ള ദിവസങ്ങളില്‍ കഴിയാമെല്ലോയെന്ന ആശ്വാസത്തിലാണ് സര്‍ക്കസ് കൂടാരത്തിലെ നൂറോളം കലാകാരൻമാര്‍. 

click me!