
കണ്ണൂർ: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. എല്ലാം തുറക്കേണ്ട സമയം ആകുമ്പോൾ ബെവ്കോ ഔട്ട്‍ലെറ്റുകളും തുറക്കും. ആപ് വഴിയുള്ള മദ്യവില്‍പന ആലോചനയിലില്ലെന്നും മന്ത്രി അറിയിച്ചു. വിമുക്തി വ്യാപിക്കാനുള്ള ശ്രമം സർക്കാർ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ സംവരണ അനുപാതത്തില്‍ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും, ഈ കാര്യത്തില്‍ ആർക്കും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.
കൊവിഡ് മൂന്നാം തരംഗത്തിനെതിരെ കേരളം എല്ലാ മുൻകരുതലും എടുക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഇടപെടുന്നുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനമാണ് എൽഡിഎഫ് സര്‍ക്കാരിൻ്റെ പ്രധാന ലക്ഷ്യം. മാലിന്യ സംസ്കരണം എങ്ങനെ ശാസ്ത്രീയമായി നടത്താമെന്ന് പരിശോധിച്ചു വരികയാണ്.
2500 കോടി രൂപ ലോക ബാങ്ക് വായ്പ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ കൂടെ നിർത്തിയാകും കേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പിലാക്കുക. കുടുംബശ്രീയെ ശക്തിപ്പെടുത്തും. 40 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് തൊഴിൽ നൽകേണ്ടതുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയിൽ നടത്തും. അഴീക്കൽ തുറമുഖ വികസനം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam