യുവാവിനെ ട്രെയിന്‍ തട്ടിയതായി അറിയിച്ചത് ലോക്കോപൈലറ്റ്; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം കുറ്റിക്കാട്ടില്‍

Published : Sep 01, 2026, 08:32 PM IST
loco pilot reports train accident body of malappuram youth found hours later

Synopsis

മലപ്പുറം സ്വദേശിയായ യുവാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. തിരൂര്‍ പൂക്കയില്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫല്‍ ആണ് മരിച്ചത്

കോഴിക്കോട്: മലപ്പുറം സ്വദേശിയായ യുവാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. തിരൂര്‍ പൂക്കയില്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫല്‍ ആണ് മരിച്ചത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കള്‍ രാത്രി 12 മണിയോടെ മാത്തോട്ടത്ത് റെയില്‍വേ പാത മുറിച്ചുകടക്കുന്നതിനിടെ നൗഫലിനെ ട്രെയിന്‍ തട്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നല്ലളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം
ഗവര്‍ണറും മന്ത്രിമാരും പങ്കെടുത്ത പരിപാടിയിലെ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ വിവാദം; പ്രതിഷേധിച്ച് എസ്എഫ്ഐ