കിരീട വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി, റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

Published : Mar 04, 2024, 09:46 PM IST
കിരീട വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി, റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

Synopsis

വൈകിട്ട് അഞ്ചേമുക്കാലോടെ കേരള എക്സ്പ്രസില്‍ വന്നിറങ്ങിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്നത്

തൃശൂര്‍: റോഡ് ഷോയൊടെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരെത്തിയിരുന്നു. കിരീടം സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും സുരേഷ് ഗോപി മറുപടി നല്‍കി. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. 


വൈകിട്ട് അഞ്ചേമുക്കാലോടെ കേരള എക്സ്പ്രസില്‍ വന്നിറങ്ങിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്നത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് കടന്നു. തുടര്‍ന്ന് മണികണ്ഠനാലില്‍ നിന്ന് റോഡ് ഷോയ്ക്ക് തുടക്കമായി. ഒന്നര മണിക്കൂര്‍ കൊണ്ട് നഗരം ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിച്ചു. നാളെ ചേര്‍പ്പ് മേഖലയിലാണ് സുരേഷ് ഗോപിയുടെ പര്യടനം. ഇടതു പക്ഷ സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ ഒല്ലൂര്‍ മണ്ഡലത്തിലായിരുന്നു പര്യടനം. വൈകിട്ട് റോഡ് ഷോ നടത്തി. ടിഎന്‍ പ്രതാപന്‍റെ സ്നേഹ സന്ദേശ യാത്ര നാളെ സമാപിക്കും. വൈകിട്ട് പുതുക്കാട് പ്രതിപക്ഷ നേതാവ്  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു, നാളെ മുതല്‍ ശനിയാഴ്ച വരെയാണ് പുതിയ ക്രമീകരണം

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം