
കണ്ണൂർ:കണ്ണൂരിലെ മട്ടന്നൂരിൽ വാഹനാപകടത്തിൽ (Accident) രണ്ട് പേർ മരിച്ചു. കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അരുൺ വിജയനും ക്ലീനർ രവീന്ദ്രനുമാണ് മരിച്ചത് (Accident Death) . രണ്ടുപേരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലർച്ച 5 മണിക്കാണ് സംഭവമുണ്ടായത്.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരിക്ക്
ഇടുക്കി: പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീർത്ഥാടകർ വന്ന മിനി ബസും ഇടിച്ച് 11 പേർക്ക് പരിക്ക്. ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു.
പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചിരുന്നു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് തൊട്ടു മുന്നിൽ കാറിൽ ഉണ്ടായിരുന്ന മലയാളി ദമ്പതികൾ രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam