ബ്രേക്ക് നഷ്ടപെട്ട മിനി ലോറി വിനോദ സഞ്ചാരികളുടെ കാറിൽ ഇടിച്ചു; ഇടുക്കി മാങ്കുളത്ത് അപകടത്തിൽ ഒരാൾ മരിച്ചു

Published : Dec 28, 2024, 12:37 PM ISTUpdated : Dec 28, 2024, 01:31 PM IST
ബ്രേക്ക് നഷ്ടപെട്ട മിനി ലോറി വിനോദ സഞ്ചാരികളുടെ കാറിൽ ഇടിച്ചു; ഇടുക്കി മാങ്കുളത്ത് അപകടത്തിൽ ഒരാൾ മരിച്ചു

Synopsis

മാങ്കുളത്ത് ബ്രേക്ക് പൊട്ടി പുറകോട്ട് നീങ്ങിയ ലോറിയിടിച്ച് അസം സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചു

ഇടുക്കി: ഇടുക്കി മാങ്കുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളി ജയ് ഗോപാൽ മണ്ഡലാണ് (21) മരിച്ചത്. ബ്രേക്ക് നഷ്ടപെട്ട മിനി ലോറി വിനോദ സഞ്ചാരികളുടെ കാറിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പുറകിലാണ് തൊഴിലാളി നിന്നിരുന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ കാറിലാണ് ലോറി ഇടിച്ചത്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരുക്കേറ്റു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവർ ചികിത്സയിലാണ്.

റോഡ് നിർമ്മാണ സാമഗ്രഗികളുമായി പോയ 407 ലോറി കയറ്റം കയറിയപ്പോൾ നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുളുകയും തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയുമായിരുന്നു. ലോറിയുടെ പിറകിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അജയ് വാഹനത്തിനടയിൽപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ