ഡ്രൈവർ ചായ കുടിക്കാൻ പോയി, പ്ലാസ്റ്റിക് മാലിന്യം നിറച്ച ലോറിക്ക് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

Published : Jun 06, 2025, 03:22 AM IST
Fire Accident

Synopsis

ഡ്രൈവർ ചായ കുടിക്കാൻ പോയപ്പോഴാണ് ക്യാബിനടിയിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

കൊച്ചി: കളമശ്ശേരിയിൽ പ്ലാസ്റ്റിക് ലോഡുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നാട്ടുകാരുടെ കൃത്യമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്. കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കലൂർ ഭാഗത്ത് നിന്നും കൊച്ചിൻ കോർപ്പറേഷന്‍റെ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യ ലോഡുമായി പോവുകയായിരുന്നു ലോറി.

ഡ്രൈവർ ചായ കുടിക്കാൻ പോയപ്പോഴാണ് ക്യാബിനടിയിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ചെറുതായി തീ പടർന്നതോടെ നാട്ടുകാർ ഫയർ എക്സിക്യൂഷനും വെള്ളവും ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് ഏലൂരിൽ നിന്നും ഫയർഫോഴ്സ്എത്തി തീ പൂർണമായും അണച്ചു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'