ബത്തേരി സ്വദേശിയായ 29 കാരന് കോവിഡ് സ്ഥിരീകരിച്ചു, ജില്ലയിലെ രണ്ടാമത്തെ ആക്ടീവ് കേസ്

Published : Jun 06, 2025, 02:30 AM ISTUpdated : Jun 06, 2025, 02:34 AM IST
corona case up lucknow covid new variant active patients 2025

Synopsis

പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബത്തേരി സ്വദേശിയായ 29 കാരന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രണ്ടാമത്തെ ആക്ടീവ് കേസ് ആണ് യുവാവിന്‍റേത്.

പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ കണക്കനുസരിച്ച് നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. NB.1.8.1 എന്ന വകഭേദമാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം