
കോഴിക്കോട്: വടകരയ്ക്ക് സമീപം മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം 45 മിനിറ്റോളം തടസപ്പെട്ടു.
മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്. സംഭവസമയം കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിൻ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്സ്പ്രസ്, വന്ദേഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ക്രെയിൻ ഉപയോഗിച്ച് ലോറി ട്രാക്കിൽനിന്ന് മാറ്റിയശേഷമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
മുക്കാളിയിലെ അപകടം കാരണം മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റോളവും മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരുമണിക്കൂറിലേറെയും വൈകിയാണ് ഓടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam