നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്നു പറന്നു; സ്കൂളിന്റെ മേൽക്കൂര തകർന്നു

Published : Sep 09, 2026, 03:05 PM IST
school roof

Synopsis

ഇന്നലെ രാത്രി ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി. നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നു പറന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂള്‍ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഇന്നലെ രാത്രി ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നു പറന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുൻപ് സമീപത്തുള്ള വീടിന്റെ ഓടുകളും സമാന രീതിയിൽ തകർന്നിരുന്നു. നിരന്തരം പരാതി നൽകിയിട്ടും എയർപോർട്ട് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാല്‍ എന്നാൽ ഇത്തരം വിഷയങ്ങളിൽ വിമാന കമ്പനികൾ ആണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും, ഇതുവരെയുള്ള പരാതികളിൽ എയർപോർട്ട് അതോറിറ്റി ഇടപെട്ട് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂതാടി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സിപിഎമ്മിലെ വിഭാഗീയത മുതലാക്കി എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്
റോഡിൽ തടഞ്ഞു നിർത്തി യുവാവിന് നേരെ സംഘം ചേർന്ന് മർദനം; സംഭവം ആലുവയിൽ