
ഇടുക്കി: ഇടുക്കി ലോവർ പെരിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ ഉടൻ തുറക്കും. 45 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് ആറ് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
അതേസമയം, ഇടുക്കി കല്ലാര്‍കുട്ടി ഡാമിൻ്റെ ഒരു ഷട്ടർ അഞ്ച് മണിക്ക് തുറക്കും. ഷട്ടർ 30 സെ.മീ ഉയര്‍ത്തി 30 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടും. ജില്ലയില്‍ ആഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അതിനിടെ, തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൻ്റെ ഷട്ടര്‍ തുറന്ന് അധിക ജലം ഒഴുക്കിവിട്ട് തുടങ്ങി. ഇതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിലെ മംഗലം ഡാം തുറന്നതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നത്തെ കാലവർഷ തീവ്രത അനുസരിച്ച് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ഡാം തുറക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam