നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി എം സ്വരാജ്; പിവി അൻവറിന് വിമർശനം; 'രാഷ്ട്രീയമായി ഒറ്റപ്പെട്ടു'

Published : Apr 01, 2025, 09:25 AM IST
നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി എം സ്വരാജ്; പിവി അൻവറിന് വിമർശനം; 'രാഷ്ട്രീയമായി ഒറ്റപ്പെട്ടു'

Synopsis

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി സിപിഎം നേതാവ് എം സ്വരാജ്

മലപ്പുറം: നിലമ്പൂര്‍ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നല്‍കി  സിപിഎം നേതാവ്  എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്ന് എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ലെ. നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്ന് പറഞ്ഞ അദ്ദേഹം ഇടതു മുന്നണിക്ക്  നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും വികസനങ്ങളും അനുകൂലഫലമുണ്ടാക്കും. പി വി അൻവര്‍ നിലമ്പൂരില്‍ അപ്രസക്തനായി. രാഷ്ട്രീയമായി ഒറ്റപ്പെട്ടു, ആരും അദ്ദേഹത്തെ വില കല്‍പ്പിക്കുന്നില്ല. എതിരാളികള്‍ക്കുപോലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ സ്വരാജ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ