
കോഴിക്കോട്: സംഘടനയിലുണ്ടായ പോരായ്മ തിരുത്തുന്നതിനും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ തിരുത്തുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും പാർട്ടി അംഗങ്ങളുടെ നിലവാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനം പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നതായി പറഞ്ഞ ഗോവിന്ദൻ പിണറായിക്കെതിരായ ഇഡി അന്വേഷണം പാർട്ടിക്കെതിരായ കടന്നാക്രമണമെന്ന് ബോധ്യമുണ്ടെന്നും വ്യക്തമാക്കി.
ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലത് പക്ഷ ശക്തിക്ക് മേൽക്കൈ ഉണ്ടാക്കാനാണ് ശ്രമം നടന്നത്. ഇതിനെ മറികടക്കാൻ സാധിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംഘടനയിൽ ഉണ്ടായ പോരായ്മ തിരുത്തുന്നതിന് പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുമെന്നും തെറ്റായ പ്രവണതകൾ തിരുത്തുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി അംഗങ്ങളുടെ നിലവാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇഡി നീക്കം പാർട്ടിക്കെതിരായ കടന്നാക്രമണമാണെന്നും ഗോവിന്ദൻ വിമർശിച്ചു. പിണറായിക്കെതിരായ ഇ ഡി അന്വേഷണം പാർട്ടിക്കെതിരായ കടന്നാക്രമണം ആണെന്ന് ബോധ്യമുണ്ട്. അത്തരത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam