
പത്തനംതിട്ട: കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ചയാൾ പിടിയിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ (30) ആണ് പത്തനംതിട്ട പോലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച മോട്ടോർ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്. മുണ്ടുകോട്ടക്കൽ സ്വദേശിയായ രാജന്‍റെ കൃഷി സ്ഥലത്ത് സ്ഥാപിച്ചിരുന്ന മോട്ടോറാണ് ഇയാൾ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. മോഷ്ടിച്ച മോട്ടോർ പത്തനംതിട്ടയിലെ ഒരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിന്‍റെ പിടിയിലാവുകയായിരുന്നു. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ്എച്ച്ഒ അനീഷ് എബ്രഹാം, എസ്ഐ അൻസുദീൻ ജെ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam