R Rail : കെ റെയിൽ നടപ്പാക്കണമെന്ന പിടിവാശി സർക്കാരിനും പാർട്ടിക്കും ഉണ്ടെന്ന് എം വി ജയരാജൻ

Published : May 26, 2022, 12:15 PM ISTUpdated : May 26, 2022, 01:26 PM IST
R Rail : കെ റെയിൽ നടപ്പാക്കണമെന്ന പിടിവാശി സർക്കാരിനും പാർട്ടിക്കും ഉണ്ടെന്ന് എം വി ജയരാജൻ

Synopsis

മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റൽ സർവേ ആണെങ്കിലും ഒരു പോലെയാണ്. ഡിജിറ്റൽ സർവേ വന്നതോടെ പ്രതിപക്ഷ സമരത്തിന്റെ കാറ്റ് പോയിയെന്നും എം വി ജയരാജൻ പരിഹസിച്ചു.

കണ്ണൂർ: കെ റെയിൽ (K Rail) നടപ്പാക്കണമെന്ന പിടിവാശി സർക്കാരിനും പാർട്ടിക്കും ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ  (M V Jayarajan). മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റൽ സർവേ ആണെങ്കിലും ഒരു പോലെയാണ്. ഡിജിറ്റൽ സർവേ വന്നതോടെ പ്രതിപക്ഷ സമരത്തിന്റെ കാറ്റ് പോയിയെന്നും എം വി ജയരാജൻ പരിഹസിച്ചു.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നിലപാടുകളിൽ എം വി ജയരാജൻ സംശയം ഉന്നയിക്കുകയും ചെയ്തു. നടി സീൽഡ് കവറിൽ കൊടുത്ത കാര്യങ്ങൾ കോടതിയിൽ നിന്നും പുറത്ത് പോയി. ജുഡീഷ്യറിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്.ജുഡീഷ്യറിയിൽ നിന്ന് നീതി കിട്ടിയില്ല എന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

സംയുക്ത സർവേക്ക് ടെണ്ടർ വിളിച്ച് കെ-റെയിൽ, 'പൂർണമായും ജിപിഎസ് സർവേ മതി'

സിൽവര്‍ ലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സര്‍വേ നടത്താൻ ടെണ്ടര്‍ വിളിച്ച് കെ റെയിൽ. കല്ലിടൽ വേണ്ടെന്നും പൂര്‍ണമായും ജിപിഎസ് ഉപയോഗിച്ച് സര്‍വേ പൂര്‍ത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. സിൽവര്‍ലൈൻ പദ്ധതിക്ക് വേണ്ടി റെയിൽവെയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സര്‍വേ നടത്തേണ്ടത്. സിൽവര്‍ലൈൻ കടന്ന് പോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവേ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്.

രണ്ട് മാസത്തിനകം സര്‍വെ പൂര്‍ത്തിയാക്കണമെന്നും കല്ലിടൽ വേണ്ടെന്നും ടെണ്ടറിൽ വ്യവസ്ഥയുണ്ട്. പൂര്‍ണമായും  ജിപിഎസ് സംവിധാനം ഉപയോഗിക്കണമെന്നതാണ് നിർദേശം. കെ റെയിലിന്റെയും ദക്ഷിണ റെയിൽവെയുടേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം ഏജൻസി സര്‍വെ  നടത്തേണ്ടത് എന്നതും വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

Read Also: സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേ? കെ റെയിലിൽ ഹൈക്കോടതി

കഴിഞ്ഞ ഡിസംബറിലാണ് റെയിൽവെ ബോര്‍ഡുമായി കെ-റെയിൽ അധികൃതര്‍ ആശയവിനിമയം നടത്തിയത്. റെയിൽവെ ബോര്‍ഡിന് മുന്നിൽ ഡിപിആര്‍ അവതരിപ്പിച്ചപ്പോൾ സംയുക്ത സര്‍വേ എന്ന ആശയം ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരുന്നു. അതേസമയം സര്‍വേ തീരുമാനിച്ച് 5 മാസം കഴിഞ്ഞ ശേഷമാണ് കെ-റെയിൽ ടെണ്ടര്‍ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക്  കടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം