ബാർ കോഴ കേസുമായി മുമ്പോട്ടുപോകുന്നത് സർക്കാരിന് താല്പര്യം ഉണ്ടായിട്ടല്ല: എം എ ബേബി

By Web TeamFirst Published Dec 2, 2020, 12:56 PM IST
Highlights

ബിജു രമേശിനെ പോലെ ഒരു വ്യക്തി കോഴ കൊടുത്തു എന്ന് തറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. ഇല്ലെങ്കിൽ കോഴയിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് ജനങ്ങൾ കരുതുമെന്നും എം എ ബേബി പറഞ്ഞു.

തിരുവനന്തപുരം: ബാർ കോഴ കേസുമായി മുന്നോട്ടു പോകുന്നത് സർക്കാരിന് താൽപ്പര്യം ഉണ്ടായിട്ടല്ല എന്ന് സിപിഎം നേതാവ് എംഎ ബേബി അഭിപ്രായപ്പെട്ടു. ബിജു രമേശിനെ പോലെ ഒരു വ്യക്തി കോഴ കൊടുത്തു എന്ന് തറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. ഇല്ലെങ്കിൽ കോഴയിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് ജനങ്ങൾ കരുതുമെന്നും എം എ ബേബി പറഞ്ഞു.

സർക്കാരിൻ്റെ നയപരമായ കാര്യങ്ങൾ സിപിഎമ്മിൽ ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിക്കാറുള്ളത്. പൊലീസ് ആക്ട് ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്തില്ല. അത് മുഖ്യമന്ത്രിയുടെ തെറ്റല്ല. ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ വേണ്ടത്ര സമയമെടുത്ത് ചർച്ച ഉണ്ടായില്ലെന്നും എം എ ബേബി പറഞ്ഞു. 
 

click me!