നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി; സുപ്രീംകോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

Published : Jul 10, 2023, 12:06 PM ISTUpdated : Jul 10, 2023, 01:37 PM IST
നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി; സുപ്രീംകോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

Synopsis

മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു. 

ദില്ലി: കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ അനുമതി വേണമെന്ന് മദനിയുടെ അഭിഭാഷകർ കോടതിയിൽ ഇന്നും ആവശ്യപ്പെട്ടു.

മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ല. സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ അവസാനം ഇക്കഴിഞ്ഞ 26 തീയതിയാണ് കേരളത്തിലേക്ക് പോയത്. ഈ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്നും നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. യാത്രമുടക്കാൻ കർണാടക സർക്കാർ വിചിത്രമായ നടപടികളാണ് സ്വീകരിച്ചതെന്ന് മഅദനിയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. കർണാടകയിൽ ഭരണമാറ്റം ഉണ്ടായതിനാൽ പുതിയ അഭിഭാഷകനാണ് ഇന്ന് ഹാജരായത്. സർക്കാരിന്റെ നിലപാട് അറിയിക്കാനായി സമയം ചോദിച്ചതിനെ തുടർന്ന് ഹർജി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റിയത്. മഅദനിയ്ക്കായി അഭിഭാഷകൻ ഹാരീസ് ബിരാനും ഹാജരായി. 

നിലവിൽ മഅദനിക്ക് ബെം​ഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നത്. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ ഭാ​ഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. 

പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി കോടതിയിൽ നിന്ന് വാങ്ങി കേരളത്തിലെത്തിയ മഅദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്. ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാൽ അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടർന്ന് ബെം​ഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. 

പിതാവിനെ കാണാനാവാതെ മടക്കം: അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു, ബെംഗളൂരുവിലേക്ക് മടങ്ങി

മന്ത്രി അഹമദ് ദേവർ കോവിലും കെടി ജലീൽ എംഎൽഎയും കൊച്ചിയിലെ ആശുപത്രിയിലെത്തി അബ്ദുൾ നാസർ മഅദനിയെ സന്ദർശിച്ചിരുന്നു. മഅദനിക്ക് സർക്കാരിൽ നിന്ന് കാര്യമായ സഹായം കിട്ടുന്നില്ലെന്ന് പിഡിപി നേതൃത്വം  ആരോപിച്ചിരുന്നു. മദനിയുടെ ആരോഗ്യ നില മോശമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ സ്ഥിതിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. 

കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ല, സർക്കാർ ഇടപെടും; മഅദനിയെ സന്ദർശിച്ച് ദേവർ കോവിൽ

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ