ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെയാണ് മന്ത്രിയുടെ സന്ദർശനം. മഅദനിക്ക് സർക്കാരിൽ നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്ന് പി.ഡി.പി ആരോപിച്ചിരുന്നു. അതിനിടയിലാണ് സന്ദർശനം.
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ സന്ദർശിച്ച് മന്ത്രി അഹമദ് ദേവർ കോവിൽ. ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെയാണ് മന്ത്രിയുടെ സന്ദർശനം. മഅദനിക്ക് സർക്കാരിൽ നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്ന് പി.ഡി.പി ആരോപിച്ചിരുന്നു. ഇത്തരം ആക്ഷേപം ഉയരുന്നതിനിടയിലാണ് മന്ത്രിയുടെ സന്ദർശനം.
കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ ഇടപെടൽ നടത്തും. കർണാട സർക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മഅദനിയെ കെടി ജലീൽ എംഎൽഎ സന്ദർശിച്ചിരുന്നു. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണെന്നും വർഷങ്ങൾ നീണ്ട ജയിൽവാസം മഅദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അൽപം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല- കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
'ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടു, മിണ്ടാതെ മുഖാമുഖം നോക്കി': മഅദനിയെ കണ്ട് കെടി ജലീൽ
ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീർ വാർത്ത് പ്രാർത്ഥിക്കാൻ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്‍റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നതെന്നും ജലീൽ കുറിച്ചു. രോഗിയായ പിതാവിനെ കാണാൻ കേരളത്തിലെത്തിയ മഅദനിക്ക് മോശം ആരോഗ്യം കാരണം നാട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ജാമ്യ ഇളവ് അവസാനിച്ചതോടെ നാളെ മഅദനി ബെംഗളൂരുവിലേക്ക് തിരികെ പോകാനൊരുങ്ങുകയാണ്.
മഅദനിയുടെ ആരോഗ്യ നില: ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം
