ലോകം കീഴടക്കാൻ കേരള ബ്രാൻഡ്, 11 ഉൽപ്പന്നങ്ങൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം; പോർട്ടൽ മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു

Published : Sep 09, 2026, 03:31 PM IST
made in kerala

Synopsis

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് 'കേരള ബ്രാൻഡ്' പോർട്ടൽ ആരംഭിച്ചു. 'മെയ്ഡ് ഇൻ കേരള' എന്ന പേരിൽ തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് ആഗോള സ്വത്വം നൽകുന്ന ഈ പദ്ധതിയിൽ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സംരംഭകർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള 'കേരള ബ്രാൻഡ്' പോർട്ടൽ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടൽ വഴി ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് 'MADE IN KERALA' എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും. വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിങ്ങനെ 11 ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ സംസ്ഥാനതല സമിതി ഇതിനായി അംഗീകരിച്ചിട്ടുള്ളത്.

കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതുമായ ഉൽപ്പന്നങ്ങൾക്കാണ് അംഗീകാരം നൽകുന്നത്. അതാത് മേഖലകളിലെ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾക്കൊപ്പം ഉയർന്ന ധാർമ്മികതയും ഉത്തരവാദിത്ത വ്യാവസായിക രീതികളും പാലിക്കുന്നവയായിരിക്കണം അപേക്ഷ നൽകുന്ന സ്ഥാപനങ്ങൾ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മുൻനിർത്തി, താലൂക്ക് തല സെലക്ഷൻ കമ്മിറ്റിയുടെ പരിശോധനകൾക്ക് ശേഷമായിരിക്കും 'കേരള ബ്രാൻഡ്' സർട്ടിഫിക്കേഷൻ അനുവദിക്കുക.

കേരളത്തിൽ തന്നെ ഉത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നതും UDYAM രജിസ്‌ട്രേഷനും ആവശ്യമായ ക്വാളിറ്റി സർട്ടിഫിക്കറ്റുകളുമുള്ള സംരംഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. താലൂക്ക് തലത്തിലുള്ള ഐ.ഇ.ഒ (IEO), എ.ഡി.ഐ.ഒ (ADIO) എന്നിവരുടെ പരിശോധനകൾ പൂർത്തിയാക്കി അർഹരായ സംരംഭങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. താൽപ്പര്യമുള്ള സംരംഭകർക്ക് www.keralabrand.industry.kerala.gov.in സന്ദർശിച്ച് സെൽഫ് ഡിക്ലറേഷൻ ചെക്ക്ലിസ്റ്റും അനുബന്ധ രേഖകളും സമർപ്പിച്ച് കേരള ബ്രാൻഡിന്റെ ഭാഗമാകാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത്യ: ​ഗതാ​ഗത സെക്രട്ടറി റിപ്പോർട്ട് കൈമാറി, കൈക്കൂലി ആരോപണം നിഷേധിച്ച് റിപ്പോർട്ട്
പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് ആർഡിഎസ്ഒയിലെ വിദഗ്ധർ