പിന്നീട് വാഹനം ടെസ്റ്റിനായി കൊണ്ട് വന്നില്ല. നടപടി ക്രമങ്ങളിൽ വീഴ്ച്ച വരുത്തിയതിന് പ്രേം കുമാരിനോട് വിശദീകരണം തേടും.

മലപ്പുറം: മലപ്പുറത്തെ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം നിഷേധിച്ച് അന്വേഷണ റിപ്പോർട്ട്. ഗതാഗത സെക്രട്ടറി ടി വി അനുപമയാണ് റിപ്പോർട്ട് കൈമാറിയത്. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏജന്‍റ് വഴി ഫിറ്റ്നസ്സിന് അപേക്ഷ നല്‍കണമെന്നും പറഞ്ഞിട്ടില്ല. നിയമ വിരുദ്ധമായ മൂന്ന് മോഡിഫിക്കേഷൻ ഓട്ടോക്ക് ഉണ്ടായിരുന്നു. അന്ന് തന്നെ ഫിറ്റ്നസ് നിരസിച്ചു അപേക്ഷ തള്ളി. ബന്ധപെട്ട ഫോമിൽ രേഖപ്പെടുത്തണമായിരുന്നു. എന്നാൽ എഎംവിഐ പ്രേം കുമാർ മോഡിഫിക്കേഷൻ മാറ്റി കൊണ്ട് വരാൻ നിർദേശം നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട് വാഹനം ടെസ്റ്റിനായി കൊണ്ട് വന്നില്ല. നടപടി ക്രമങ്ങളിൽ വീഴ്ച്ച വരുത്തിയതിന് പ്രേം കുമാരിനോട് വിശദീകരണം തേടും.

YouTube video player