ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി കേരളം, ചടങ്ങുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്

By Web TeamFirst Published Oct 25, 2020, 7:36 AM IST
Highlights

ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുക. കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍

തിരുവനന്തപുരം: ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുക. കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലടക്കം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മൂകാംബിക ക്ഷേത്രത്തിലേത് പോലെ വർഷത്തിൽ ദുർഗാഷ്ടമി മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പൂജ വയ്പ്പ് ചടങ്ങ് നടന്നു.

വിജയദശമി ദിനമായ നാളെ രാവിലെ നാല് മണിമുതല് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.കൊവിഡ് കാരണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അവസരം. ആപ്പ് വഴി ഏകദേശം അഞ്ഞൂറ് പേരാണ് ബുക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷം പനച്ചിക്കാട് ക്ഷേത്രത്തില്‍ 1600 ന് മുകളില്‍ കുട്ടികള്‍ വിദ്യാരംഭ ചടങ്ങിന് എത്തിയിരുന്നു. 

ഇത്തവണ സാമൂഹിക അലകം പാലിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍.  60 ഗുരുക്കൻമാര്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്നു. ഇത്തവണ അത് മൂന്നാക്കി ചുരുക്കി. ദക്ഷിണ മൂകാംബിക സംഗീതോല്‍സവത്തില്‍ പങ്കെടുക്കേണ്ട കലാകാരൻമാരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ദസ്റ നിയന്ത്രണങ്ങളോടെ

ഉത്തരേന്ത്യയിൽ ഇന്ന് ദസ്റ ആഘോഷം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈക്കുറി നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങൾ പ്രധാന സ്ഥലങ്ങളിൽ ഒന്നും ഇത്തവണ ആഘോഷങ്ങൾ ഇല്ല. പടക്കങ്ങൾ നിറച്ച് രാവണന്റെയും കുംഭകർണന്റെയും

കോലങ്ങൾക്ക് തീകൊളുത്തുന്ന ചടങ്ങിനും നിയന്ത്രണങ്ങളുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാൻ ആഘോഷസമിതികൾക്ക് നിർദ്ദേശം.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ജനങ്ങൾക്ക് ദസ്റ ആശംസകൾ നേർന്നു.

click me!