കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച കേസ്: മുഖ്യപ്രതി അടക്കം 11 പേര്‍ പിടിയിൽ

By Web TeamFirst Published Jul 17, 2021, 9:51 PM IST
Highlights

മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനടക്കം പതിനൊന്ന് പേര്‍ പിടിയിൽ. പത്ത് പേരാണ് ഇന്ന് പിടിയിലായത്.

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനടക്കം പതിനൊന്ന് പേര്‍ പിടിയിൽ. പത്ത് പേരാണ് ഇന്ന് പിടിയിലായത്. കേസിൽ അമൻ എന്നയാളെ നേരത്തേ തന്നെ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.  

പ്രദേശത്തെ കോളനിയിൽ ഒരാഴ്ച മുമ്പ്  കഞ്ചാവ് വിൽക്കുന്ന സംഘം  ഒരു യുവാവിനെ ആക്രമിച്ചിരുന്നു. ഈ കേസിലെ  സാക്ഷിയായ കോട്ടൂർ സ്വദേശി സജികുമാറിന്‍റെ വീടിന് നേരെയും പ്രതികൾ കഴിഞ്ഞ ദിവസം അക്രമം നടത്തിയിരുന്നു. തുടർന്നാണ് സംഭവ സ്ഥലത്തെത്തിയ നെയ്യാർ ഡാം പൊലീസിന് നേരെ പ്രതികളുടെ അക്രമണമുണ്ടാകുന്നത്. പ്രെട്രോള്‍ ബോംബാക്രമണത്തിൽ നെയ്യറാം ഡാം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിനിനും പരിക്കേറ്റിരുന്നു. കസ്റ്റഡിയിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!