
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി 'എൻ്റെ പൊലീസ് സ്റ്റേഷൻ' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്എച്ച്ഒ സംവിധാനത്തിലും മാറ്റം കൊണ്ടുവരും. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് കൈമാറും. പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ഭരണം മാത്രം ഇൻസ്പെക്ടർമാരായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അതേസമയം, എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയത് എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരെയും പ്രത്യേകം സഹായിച്ചിട്ടില്ല. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ കൃത്യമായ കാരങ്ങള്‍ പറയാത്തതുകൊണ്ടാവും പരാമർശം വന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam